കെെലാശ് സത്യാർഥിയുടെ നൊബേൽ സമ്മാനം കണ്ടെടുത്തു

Posted on: March 11, 2017 1:22 pm | Last updated: March 11, 2017 at 1:22 pm

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് കൈാലാശ് സത്യാര്‍ഥിയുടെ മോഷ്ടിക്കപ്പെട്ട നൊബേല്‍ പുരസ്‌കാര പത്രം പോലീസ് കണ്ടെടുത്തു. ഡല്‍ഹിയിലെ സംഗം വിഹാറിന് സമീപത്തെ വനപ്രദേശത്ത് നിന്നാണ് പുരസ്‌കാര പത്രം കണ്ടെടുക്കാനായത്. ഒരു മാസം മുമ്പാണ് കൈലാശ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര പത്രം മോഷ്ടിക്കപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരി ഏഴിന് വീടിന്റെ ഡോര്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ നൊബേല്‍ സമ്മാന മാതൃകയും സര്‍ട്ടിഫിക്കറ്റും പണവും അപഹരിക്കുകയായിരുന്നു. കൈലാശ് സത്യാര്‍ഥിയും ഭാര്യയും വീട് പൂട്ടി പുറത്ത് പോയ സമയത്തായിരുന്നു മോഷണം.