സിറാജ് ലെെവ്.കോമിൽ കണ്ടൻറ് റെെറ്റർ, വെബ് ഡെവലപ്പർ തസ്തികകളിൽ അവസരം

അപേക്ഷിക്കേണ്ട അവസാന തീയതി: 2017 മാർച്ച് 15
Posted on: March 11, 2017 12:04 pm | Last updated: March 11, 2017 at 1:59 pm

സിറാജ്‌ലൈവ് ഡോട്ട് കോമിലേക്ക് കണ്ടൻറ് റെെറ്റർ, വെബ് ഡെവലപർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

കണ്ടൻറ് റെെറ്റർ തസ്തികയിലേക്ക് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ/ഡിഗ്രിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടെെപ്പിംഗ് സ്പീഡും സോഷ്യൽ മീഡിയാ നെെപുണ്യവും ഉണ്ടായിരിക്കണം. ടെലിവിഷന്‍ ന്യൂസ് ആങ്കറിംഗിലും വീഡിയോ എഡിറ്റിംഗിലും ഗ്രാഫിക് ഡിസെെനിംഗിലും പ്രാഗത്ഭ്യമുള്ളവര്‍ക്ക് മുന്‍ഗണന.

വെബ് ഡെവലപ്പർ കം സോഷ്യൽ മീഡിയ കോഒാർഡിനേറ്റർ തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തതുല്യ വിഷയത്തിൽ ഡിഗ്രിയു‌ം വെബ് ഡിസെെനിംഗിൽ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. HTML/CSS/JavaScript, PHP, WordPress Developing, SEO works എന്നിവയിൽ നെെപുണ്യം നിർബന്ധം. സോഷ്യൽ മീഡിയ കണ്ടൻറ് മാർക്കറ്റിംഗിലും ഗ്രാഫിക് ഡിസെെനിംഗിലും കഴിവുണ്ടായിരിക്കണം.

അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം. അവസാന തീയതി: 2017 മാർച്ച് 15.

അപേക്ഷ അയക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക