കെപിസിസി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Posted on: March 10, 2017 5:35 pm | Last updated: March 11, 2017 at 9:10 am

തിരുവനന്തപുരം: ഔദ്യോഗികസ്ഥാനം ഏറ്റെടുക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു തന്നെയാണ് താനെന്ന് ഉമ്മന്‍ചാണ്ടി. താനൊരു തീരുമാനം എടുത്താല്‍ എന്നെങ്കിലും മാറ്റിയിട്ടുണ്ടോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് ഉയര്‍ന്നുവരുന്നുണ്ടല്ലോ എന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിഎം സുധീരന്‍ രാജിയെ കുറിച്ച് തന്നോട് സൂചിപ്പിച്ചിരുന്നില്ല. തന്നോട് ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങളില്‍ വന്ന കാര്യങ്ങളാണ് അറിയാവുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രണ്ട് ദിവസം മുമ്പ് വീഴ്ച പറ്റി സുധീരന്‍ വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് കണ്ടതാണെങ്കിലും രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ല. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.