പള്ളിയിലെ ഉച്ചഭാഷിണി വിലക്ക് ഇസ്‌റാഈല്‍ പാര്‍ലിമെന്റ് അംഗീകരിച്ചു

Posted on: March 10, 2017 10:10 am | Last updated: March 9, 2017 at 11:58 pm

ജറുസലേം: പള്ളിയില്‍ വാങ്ക് വിളിക്കുന്നതിനും മറ്റും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന നിയമം പാര്‍ലിമെന്റ് അംഗീകരിച്ചു. 48നെതിരെ 55 വോട്ടുകള്‍ക്കാണ് വംശീയ വിദ്വേഷം നിറഞ്ഞ നിയമം പാസാക്കിയത്. പാര്‍ലിമെന്റിലെ ഫലസ്തീന്‍ പ്രതിനിധികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് വോട്ടെടുപ്പ് നടന്നത്.

യുദ്ധപ്രഖ്യാപനമാണ് പുതിയ നിയമമെന്ന് ഫലസ്തീന്‍ എം പി സുഹൈര്‍ ബഹ്‌ലോല്‍ വ്യക്തമാക്കി. വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചാണ് നിയമം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. വാങ്ക് വിളി കാരണം പള്ളിക്ക് സമീപത്തെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ടെന്നാണ് നിയമത്തെ അനുകൂലിക്കുന്നവരുടെ ന്യായീകരണം.