Connect with us

Gulf

മുവാസലാതിന്റെ സ്മാര്‍ട് ബസുകള്‍ ഈ വര്‍ഷം നിരത്തിലിറങ്ങിയേക്കും

Published

|

Last Updated

ദോഹ: കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളോടു കൂടിയ മുവാസലാത്തിന്റെ സ്മാര്‍ട് ബസുകള്‍ ഈ വര്‍ഷം നിരത്തിലിറങ്ങിയേക്കും. അനുമതി ലഭിച്ചാലുടന്‍ ഈ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സ്മാര്‍ട് ബസുകള്‍ നിരത്തിലിറങ്ങും. മുവാസലാത്തിലെ വിവരസാങ്കേതികവാര്‍ത്താവിനിമയ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കിറ്റ്‌കോമില്‍ സ്മാര്‍ട് ബസുകള്‍ അവതരിപ്പിച്ചു.

പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി വിധത്തിലാണ് ബസ് ഡിസൈന്‍. ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ചാണ് സുരക്ഷ പ്രദാനം ചെയ്യുന്നത്. ബസിന്റെ റൂട്ട്, കടന്നുപോകുന്ന സ്ഥലം എന്നിവയെല്ലാം ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡിലുണ്ടാകും. ഓരോ ബസ് സ്‌റ്റോപ്പിലുമെത്തുന്നതിന് തൊട്ടുമുമ്പ് അറിയിപ്പുണ്ടാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, പ്രതീക്ഷിക്കുന്ന യാത്രാ സമയം എന്നിവ മാത്രമല്ല ഏതെങ്കിലും റൂട്ടുകളില്‍ ഗതാഗത കുരുക്കോ തടസ്സമോ ഉണ്ടെങ്കില്‍ അതും ബോര്‍ഡില്‍ കാണിക്കും. ഡ്രൈവര്‍ക്കുള്ള മുന്നറിയിപ്പാണത്. ബസിനുള്ളിലെ ക്യാമറ മുവാസലാത്തിന്റെ ആസ്ഥാനത്തുള്ള കസ്റ്റമര്‍ കെയര്‍ വകുപ്പുമായി ബന്ധപ്പെടുത്തും. ബസിലെ യാത്രക്കാരുടെ തിരക്ക്, ഡ്രൈവറുടെ പെരുമാറ്റം എന്നിവയെല്ലാം അധികൃതര്‍ക്ക് അറിയാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ യാത്രക്കാരുടെ എണ്ണം അനുസരിച്ച് റൂട്ട് പുനക്രമീകരിക്കാനും മറ്റും സഹായകമാകും. ഇന്ധനത്തിന്റെ ഉപയോഗവും മനസ്സിലാക്കാം.

 

Latest