Connect with us

Kerala

ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരെ ആജീവനാന്തം കുറ്റവാളികളായി കാണുന്ന സമീപനംഉണ്ടാവാന്‍ പാടില്ല:മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഒരിക്കല്‍ കുറ്റവാളിയായി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരെ ആജീവനാന്തം കുറ്റവാളികളായി കാണുന്ന സമീപനം പോലീസിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിനു പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. കുറ്റം ചെയ്തവരെ ശിക്ഷിക്കുക എന്നതിലപ്പുറം അവരെ നന്മയിലേക്കും നേരായ മാര്‍ഗത്തിലേക്കും നയിക്കുക എന്നതായിരിക്കണം ജയിലുകളിലെ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

കേരളത്തില്‍ കറക് ഷണല്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാവി എന്ന വിഷയത്തിലുള്ള ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഒരിക്കല്‍ കുറ്റവാളിയായി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരെ ആജീവനാന്തം കുറ്റവാളികളായി കാണുന്ന സമീപനം പോലീസിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ല. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിനു പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. കുറ്റം ചെയ്തവരെ ശിക്ഷിക്കുക എന്നതിലപ്പുറം അവരെ നന്മയിലേക്കും നേരായ മാര്‍ഗത്തിലേക്കും നയിക്കുക എന്നതായിരിക്കണം ജയിലുകളിലെ സമീപനം.

കുറ്റകൃത്യത്തിന് അവസരമൊരുക്കുന്ന സാമൂഹ്യസാഹചര്യം ഇല്ലായ്മ ചെയ്യണം. ജയില്‍ അന്തേവാസികളുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തി ഭക്ഷ്യ ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ് .