കൊച്ചിലെ സദാചാര ഗുണ്ടായിസം; ശിവസേന പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആദിത്യ താക്കറെ

Posted on: March 9, 2017 6:20 pm | Last updated: March 10, 2017 at 12:22 am

ന്യൂഡല്‍ഹി: എറണാംകുളം മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം കാണിച്ച ശിവസേനാ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റെ് ചെയ്തതായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും യുവസേനാ തലവനുമായ ആദിത്യ താക്കറെ.

കേരളത്തിലെ ശിവസേനാ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം ലജ്ജാകരമായ നടപടിയും അനാവശ്യവുമായിരുന്നു. ഇത്തരം പ്രക്ഷോഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും ആദിത്യ താക്കറെ വ്യക്തമാക്കി.

ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കള്‍ക്ക് നേര്‍ക്കായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം. മറൈന്‍െ്രെഡവില്‍ ഇരിക്കുകയായിരുന്ന യുവതീയുവാക്കളെ പ്രവര്‍ത്തകര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നു.