Connect with us

Sports

അശ്വിന്‍+ ജഡേജ= 1

Published

|

Last Updated

ദുബൈ: ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചരിത്രം സൃഷ്ടച്ചു. ബൗളിംഗ് റാങ്കിംഗില്‍ രണ്ട് പേരും ഒന്നാം സ്ഥാനം പങ്കിട്ടതാണ് ചരിത്ര സംഭവമായത്. ആദ്യമായിട്ടാണ് രണ്ട് സ്പിന്നര്‍മാര്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. ബെംഗളുരു ടെസ്റ്റിലെ മികവാണ് ജഡേജയെ അശ്വിനൊപ്പമെത്തിച്ചത്. ഏഴ് വിക്കറ്റുകളാണ് മത്സരത്തില്‍ ജഡേജ വീഴ്ത്തിയത്. ഇതില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 63ന് ആറ് വിക്കറ്റ് വീഴ്ത്തിയത് ഏറെ നിര്‍ണായകമായി. ഇതാണ് ജഡേജയെ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.

ബൗളര്‍മാര്‍ ഒന്നാം റാങ്ക് ഇതിന് മുമ്പ് പങ്കിട്ടത് 2008 ഏപ്രിലിലാണ്. ദക്ഷിണാഫ്രിക്കയുടെ പേസര്‍ ഡെയില്‍ സ്റ്റെയിനും ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യമുരളീധരനുമാണ്
ബെംഗളുരു ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം ബിഷന്‍ സിംഗ് ബേദിയുടെ 266 വിക്കറ്റുകളുടെ റെക്കോര്‍ഡ് മറികടന്നിരുന്നു. 269 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനാണ് ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ അഞ്ചാം സ്ഥാനത്ത്.
ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ വിരാട് കോഹ്ലിയെ പിന്തള്ളി ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് കയറി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് റൂട്ട് ഇന്ത്യന്‍ നായകന് മുന്നില്‍ നില്‍ക്കുന്നത്. ഓസീസിനെതിരായ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് നാല്‍പത് റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 77 ടെസ്റ്റ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നതിലൂടെ സ്മിത് റിക്കി പോണ്ടിംഗിന്റെ 76 ടെസ്റ്റുകളുടെ റെക്കോര്‍ഡ് മറികടന്നു. സ്റ്റീവ് വോ (94 ടെസ്റ്റുകള്‍), ഡോണ്‍ ബ്രാഡ്മാന്‍ (93 ടെസ്റ്റുകള്‍) എന്നിവരാണ് സ്മിത്തിന് മുന്നിലുള്ളത്. മാറ്റ് റെന്‍ഷാ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തെട്ടാം സ്ഥാനത്തെത്തി.

ബെംഗളുരു ടെസ്റ്റില്‍ 17,92 റണ്‍സടിച്ച ചേതേശ്വര്‍ പുജാര അഞ്ച് സ്ഥാനം കയറി ആറാം റാങ്കിലെത്തി. അര്‍ധസെഞ്ച്വറി നേടിയ രഹാനെ രണ്ട് സ്ഥാനം കയറി പതിനഞ്ചാം സ്ഥാനത്ത്. 90, 51 റണ്‍സ് പ്രകടനവുമായി ലോകേഷ് രാഹുല്‍ 23 സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തിമൂന്നാം റാങ്കിലെത്തി.ആള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിനെ മറികടന്ന് ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2015 ഡിസംബറിലാണ് അശ്വിന്‍ ഒന്നാം റാങ്കിലെത്തിയത്.

 

---- facebook comment plugin here -----

Latest