Connect with us

Kerala

ബാര്‍ കേസില്‍ രണ്ട് സത്യവാങ്മൂലം; വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ രണ്ട് സത്യവാങ്മൂലം. ഡിജിപിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അറിയാതെയാണ് ഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഒരു കേസില്‍ ഈ സാഹചര്യത്തില്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടായ കാരണം വിശദീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിജിലൻസിന്റെത് നിരുത്തരവാദപരമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത് വിജിലന്‍സ് കോടതിയില്‍ ആണെന്നും ഹൈക്കോടതിയില്‍ അല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ഒരു കോടതിയിലേക്കല്ല ഒരു കേസിലേക്കാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് എന്നാണ് പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി സതീശന്റെ വാദം.