Connect with us

Sports

ബി സി സി ഐയുടെ പുതിയ സ്‌പോണ്‍സര്‍ ഓപ്പോ ; കരാര്‍ 1079 കോടിയുടേത്‌

Published

|

Last Updated

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബി സി സി ഐയുടെ പുതിയ സ്‌പോണ്‍സര്‍ പ്രമുഖ മൊബൈല്‍ കമ്പനിയായ ഓപ്പോ. 1079 കോടി രൂപയ്ക്കാണ് ഓപ്പോ കരാര്‍ സ്വന്തമാക്കിയത്.

അഞ്ച് വര്‍ഷത്തെ കരാറാണ് ഓപ്പോ സ്വന്തമാക്കിയത്. മൊബൈല്‍ മേഖലയില്‍ നിന്നുള്ള വിവോ മൊബൈല്‍സിന്റെ 768 കോടിയുടെ ഡീലിനെ പിന്തള്ളിയാണ് ഓപ്പോ ടീം ഇന്ത്യയുടെ ഭാഗമായത്. സ്റ്റാര്‍ ഇന്ത്യയാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. 2013 ഡിസംബര്‍ മുതലാണ് സ്റ്റാര്‍ ഇന്ത്യ ബി സി സി ഐയുടെ സ്‌പോണ്‍സറായത്. പുതിയ കരാര്‍ പ്രകാരം ഇന്ത്യയുടെ ഓരോ മത്സരങ്ങള്‍ക്കും 4.61 കോടി ഓപ്പോ നല്‍കണം. ഐ സി സി മത്സരങ്ങള്‍ക്ക് 1.56 കോടിയും. നേരത്തെ സഹാറ 3.34 കോടി രൂപ നല്‍കിയതായിരുന്നു വലിയ കരാര്‍. അതിന് ശേഷം വന്ന സ്റ്റാര്‍ ഇന്ത്യ 1.92 കോടി മാത്രമായിരുന്നു ഓരോ മത്സരങ്ങള്‍ക്കും നല്‍കിയത്. ഐ സി സി മത്സരങ്ങള്‍ 61 ലക്ഷമാണ് സ്റ്റാര്‍ ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്നത്.

ഓപ്പോയുടെ ലോഗോ പതിച്ച ജഴ്‌സിയില്‍ ടീം ഇന്ത്യ ഇറങ്ങുക ഏപ്രില്‍ ഒന്നിന് ശേഷമാകും. മാര്‍ച്ച് 31നാണ് സ്റ്റാര്‍ ഇന്ത്യയുമായുള്ള ബി സി സി ഐയുടെ കരാര്‍ അവസാനിക്കുന്നത്.

 

Latest