പട്ടിണി ദുരന്തം: യു എന്‍ മേധാവി സൊമാലിയയില്‍

Posted on: March 8, 2017 12:28 am | Last updated: March 8, 2017 at 12:28 am

മൊഗാദിശു: കടുത്ത പട്ടിണി ദുരിതം നേരിടുന്ന സൊമാലിയയില്‍ യു എന്‍ സെക്രട്ടറി ജനറല്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. 62 ലക്ഷം ജനങ്ങളെ ബാധിച്ച പട്ടിണി ദുരന്തത്തില്‍ നൂറിലധികമാളുകള്‍ മരിച്ചിട്ടുണ്ട്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളും മുതിര്‍ന്നവരുമാണ്. സൊമാലിയയിലെത്തിയ യു എന്‍ മേധാവി അന്റോണിയോ ഗുട്ടറെസ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട തന്റെ പ്രഥമ ലക്ഷ്യം വരള്‍ച്ചയും പട്ടിണിയും ഇല്ലാതാക്കലാണെന്നും ഇതിന് അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും മുഹമ്മദ് പ്രതികരിച്ചു. അതിനിടെ, സര്‍ക്കാര്‍ അന്താരാഷ്ട്ര സംഘടനകളുടെ മുന്നറിയിപ്പ് അവഗണിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.