ഭക്ഷണത്തില്‍ ചത്ത എലി; റസ്റ്റോറന്റ് അടച്ചു പൂട്ടി

Posted on: March 7, 2017 10:10 pm | Last updated: March 7, 2017 at 10:10 pm
ഭക്ഷണ പദാര്‍ഥത്തില്‍ കണ്ടെത്തിയ ചത്ത എലി

ദോഹ: വിതരണം ചെയ്ത ഭക്ഷ്യ വിഭത്തില്‍ ചത്ത ജീവിയെ കണ്ടെത്തിയ സംഭവത്തില്‍ റസ്റ്റോറന്റ് അടച്ചു പൂട്ടാന്‍ അല്‍ റയ്യാന്‍ നഗരസഭയുടെ നിര്‍ദേശം. ഭക്ഷ്യസുരക്ഷയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഭക്ഷ്യ വിഭവത്തില്‍ എലിക്കുഞ്ഞിന്റെതെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടെത്തിയതായുള്ള ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

മിസൈമീര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചു വന്ന റസ്റ്റോറന്റാണ് 60 ദിവസത്തേക്ക് അടച്ചിടാന്‍ നഗരസഭ ഉത്തരവിട്ടത്. ഫെബ്രുവരി 28നുണ്ടായ സംഭവം എന്നു തന്നെ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പ്രചാരം നേടിയിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ കണ്ടെത്തിയ ജീവി എലിയാണെന്ന് അധികൃതര്‍ സ്ഥിരികരിച്ചിട്ടില്ല. റസ്റ്റോറന്റിനെതിരെ നടപടി സ്വീകരിച്ച മന്ത്രാലയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ജനങ്ങള്‍ രംഗത്തെത്തി. മന്ത്രാലയം സ്ഥിരീകരിച്ചതോടെ ചിത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.