Connect with us

Kozhikode

വയനാട് ചുരത്തില്‍ ബാര്‍ബര്‍ ഷോപ്പ് മാലിന്യം നിക്ഷേപിച്ചയാളെ പിടികൂടി

Published

|

Last Updated

താമരശ്ശേരി: വയനാട് ചുരത്തില്‍ ബാര്‍ബര്‍ ഷോപ്പ് മാലിന്യം നിക്ഷേപിച്ചയാളെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് പിടികൂടി. കല്‍പ്പറ്റ പിണങ്ങോട് അഫ്‌സലിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍നിന്നുള്ള മാലിന്യമാണ് ഞായറാഴ്ച രാത്രി ചുരം ഒമ്പതാം വളവില്‍ നിക്ഷേപിച്ചത്.

മാലിന്യവുമായെത്തിയ ബൈക്ക് നാലാം വളവ് മുതല്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരായ എം പി സലീം, പി കെ സുകുമാരന്‍, മജീദ്, ബി എച് മുനീര്‍, ഷമീര്‍ എന്നിവര്‍ പിന്തുടര്‍ന്നിരുന്നു. കനത്ത മഴയും കോട മഞ്ഞും കാരണം ബൈക്ക് കണ്ടെത്താനായില്ല. പിന്നീടാണ് ഒമ്പതാം വളവില്‍ മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാലിന്യം എത്തിച്ച ബൈക്കിന്റെ നമ്പര്‍ പോലീസിന് കൈമാറുകയായിരുന്നു. കെ എല്‍ 12 കെ 6096 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Latest