എ എ കെ മുസ്തഫക്ക് അവാര്‍ഡ്

Posted on: March 7, 2017 9:20 pm | Last updated: March 7, 2017 at 9:20 pm

ദുബൈ: ദുബൈ കെ എം സി സി കൊടുങ്ങല്ലൂര്‍ മണ്ഡലം നല്‍കി വരുന്ന മുസ്‌രിസ് അവാര്‍ഡിന് എ എ കെ മുസ്തഫ അര്‍ഹനായി. വിജയകരമായ തൊഴില്‍ മേഖലയോടൊപ്പം ജീവകാരുണ്യരംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്നതാണ് ഈ അവാര്‍ഡ്.

അബ്ദുല്ല അല്‍ ഖത്താല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് മുസ്തഫ. മുന്‍കാലങ്ങളില്‍ അശ്‌റഫ് താമരശ്ശേരി, വി കെ മുരളീധരന്‍ എന്നിവരാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.