ദേശീയ ഗാനം; ഭാഷ ബംഗാളി

Posted on: March 7, 2017 7:36 am | Last updated: March 7, 2017 at 12:43 am

>>ദേശീയ മുദ്രകളെ കുറിച്ചുള്ള പഠനം-ഐക്കണോളജി
>>ഇന്ത്യയുടെ ദേശീയ മുദ്രയായ അശോക സ്തംഭം എവിടെ നിന്നാണ് കടം കൊണ്ടത്-സാരാനാഥില്‍ അശോക ചക്രവര്‍ത്തി നിര്‍മിച്ച സിംഹസ്തംഭത്തില്‍ നിന്ന്
>>ദേശീയ മുദ്രയില്‍ കാണപ്പെടുന്ന മൃഗങ്ങള്‍-ആന, സിംഹം, കാള, കുതിര
>>ദേശീയ മുദ്രയില്‍ ആലേഖനം ചെയ്തിരിക്കുന്ന വാക്യം-സത്യമേവജയതേ
>>സത്യമേ വജയതേ ആലേഖനം ചെയ്തിരിക്കുന്ന ലിപി-ദേവനാഗിരി(ഭാഷ-സംസ്‌കൃതം)
>>സത്യമേ വജയതേ എന്ന മന്ത്രം ഏത് ഉപനിഷത്തില്‍ നിന്ന് എടുത്തതാണ്-മുണ്ഡകോപനിഷത്ത്
>>അശോക സ്തംഭം ദേശീയ മുദ്രയായി അംഗീകരിച്ചതെന്ന്-1950 ജനുവരി-26
>>ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണ മന രചിച്ചതാര്-രവീന്ദ്രനാഥ ടാഗോര്‍
>>ദേശീയ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്-ക്യാപ്റ്റന്‍ രാംസിംഗ് ഠാക്കൂര്‍
>>ദേശീയ ഗാനത്തെ ഭരണഘടനാ നിര്‍മാണ സമിതി അംഗീകരിച്ചതെന്ന്-1950 ജനുവരി 24
>>ജനഗണമന ആദ്യമായി ആലപിച്ചതെന്ന്-1911 ഡിംസബര്‍ 27ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍, അധ്യക്ഷന്‍ ബി എന്‍ ധര്‍( ആലപിച്ചത് വിജയ ലക്ഷ്മി പണ്ഡിറ്റ്)
>>ദേശീയ ഗാനം രചിച്ചിരിക്കുന്ന ഭാഷ-ബംഗാളി
>>ദേശീയ ഗാനം ആലപിക്കാനെടുക്കുന്ന സമയം-52 സെക്കന്റ്
>>ദേശീയ ഗാനത്തിന്റെ ഹൃസ്വരൂപത്തിന് എത്ര സമയമെടുക്കണം-20 സെക്കന്റ്
>>ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം-ശങ്കരാഭരണം
ജനഗണമന ആദ്യമായി അച്ചടിച്ചത്-തത്വബോധിനി പത്രികയില്‍(ഭാരത വിധാതാ എന്ന പേരില്‍ 1912ല്‍)
>>ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയായ മോണിംഗ് സോംഗ് ഓഫ് ഇന്ത്യ രചിച്ചതാര്-രവീന്ദ്ര നാഥ ടാഗോര്‍(ആന്ധപ്രദേശിലെ മഡനപ്പല്ലെയില്‍ വെച്ചാണ് രചിച്ചത്)
>>ജനഗണമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാര്-കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
>>ഇന്ത്യയുടെ ദേശീയ പതാകയിലെ മൂന്ന് വര്‍ണങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു-കുങ്കുമും(ധീരത, ത്യാഗം), വെള്ള(സത്യം, സമാധാനം), പച്ച(ധനം, ധീരോത്തത, സമ്പദ് സമൃദ്ധി)
>>ദേശീയ പതാകയെ കുറിച്ചുള്ള പഠനം-വെക്‌സിലോളജി
ഇന്ത്യന്‍ ദേശീയ പതാകയിലെ അശോകചക്രം എന്തിനെ സൂചിപ്പിക്കുന്നു-പുരോഗതി
>>ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയതാര്-മാഡം ഭിക്കാജിക്കാമ(1907ല്‍ ജര്‍മനിയിലെ സ്റ്റുവട്ഗര്‍ട്ടില്‍ ആഗസ്ത് 22ന്
>>ദേശീയ പതാക ആദ്യമായി ഉയര്‍ത്തിയ കോണ്‍ഗ്രസ് സമ്മേളനം-1929ലെ ലാഹോര്‍(ഉയര്‍ത്തിയത് നെഹ്‌റു-ഡിസംബര്‍ 31ന്)
>>ത്രിവര്‍ണ പതാകയെ ഭരണഘടനാ നിര്‍മാണ സമിതി അംഗീകരിച്ചതെന്ന്-1947 ജൂലൈ 22
>>ദേശീയ പതാകയുടെ ശില്‍പ്പി-പിംഗലി വെങ്കയ്യ
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം-3:2
>>ദേശീയ പതാക എത്ര വിത്യസ്ത അളവുകളില്‍ നിര്‍മിക്കാന്‍ സാധിക്കും-9
>>ദേശീയ പതാകയുടെ ഉപയോഗങ്ങള്‍ സംബന്ധിച്ച ഫഌഗ് കോഡ് നിലവില്‍ വന്നതെന്ന്-2002 ജനുവരി 26
>>ദേശീയ പതാക നിര്‍മിക്കാന്‍ ചുമതലപ്പെട്ട ഏക അംഗീകൃത സ്ഥാപനം-കര്‍ണാടകയിലെ ഹുബ്ലിയിലുള്ള ഖാദി ഗ്രാമോദ്യോഗ സഹകരണ സംഘം
>>ഇന്ത്യയുടെ ദേശീയ പതാകക്ക് സമാനമായ പതാകയുളള രാജ്യം-നൈജര്‍
>>ദേശീയ പതാക നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന തുണി-ഖാദി
ദേശീയ പതാക ആദ്യമായി ചന്ദ്രനില്‍ എത്തിയതെന്ന്-2008 നവംബര്‍ 14(ചന്ദ്രയാന്‍-1)
>>ദേശീയ പതാക ബഹിരാകാശത്തെത്തിയതെന്ന്-1971
ഇന്ത്യയുടെ ദേശീയ ഭാഷ-ഹിന്ദി
>>ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിച്ചതെന്ന്-1965 ജനുവരി 26
>>ഹിന്ദിയെ ദേശീയ ഭാഷയായി ഭരണ ഘടനാ നിര്‍മാണ സമിതി അംഗീകരിച്ചതെന്ന്-1949 സെപ്തംബര്‍ 14
>>ദേശീയ ഹിന്ദി ദിനം-സെപ്തംബര്‍ 14
>>ലോക ഹിന്ദി ദിനം-ജനുവരി 10
>>ഹിന്ദിയാണ് ദേശീയ ഭാഷ എന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍-343(1)
>>ഇന്ത്യയുടെ ദേശീയ പക്ഷി-മയില്‍
>>മയിലിന്റെ ശാസ്ത്രീയ നാമം-പാവോ ക്രിസ്റ്റാറ്റസ്
>>മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ചതെന്ന്-1963 ജനുവരി 31
>>ഇന്ത്യയുടെ ദേശീയ വൃക്ഷം-അരയാല്‍
>>അരയാലിന്റെ ശാസ്ത്രീയ നാമം-ഫൈക്കസ് ബംഗാളിയന്‍സ്
>>ഭാരതരത്‌ന അവാര്‍ഡ് ഏത് വൃക്ഷത്തിന്റെ ഇലയുടെ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്-അരയാല്‍
>>ഇന്ത്യയുടെ ദേശീയ കായിക വിനോദം-ഹോക്കി
>>ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം-11
>>ഹോക്കി മത്സരം എത്ര മിനുട്ടാണ്-70
>>ഇന്ത്യയില്‍ ദേശീയ കായിക വിനോദമായി ആചരിക്കുന്നതെന്ന്-ആഗസ്ത് 29(ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്‍മ ദിനം)
>>ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായ ഇന്ത്യ എന്റെ രാജ്യമാണ് എന്നഴുതിയതാര്-പൈതിമാരി വെങ്കിട്ട സുബ്ബറാവു
>>ദേശീയ പ്രതിജ്ഞ എഴുതിയ ഭാഷ-തെലുങ്ക്
>>ഇന്ത്യയുടെ ദേശീയ നൃത്ത രൂപം-ഭരതനാട്യം
ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത്-ഭരതനാട്യം
ഇന്ത്യയുടെ ദേശീയ ജലജീവി-ഗംഗാ ഡോള്‍ഫിന്‍
>>ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി അംഗീകരിച്ചതെന്ന്-2009 ഒക്ടോബര്‍ 5
>>ദേശീയ ഡോള്‍ഫിന്‍ ദിനം-ഒക്ടോബര്‍ 5
>>ഗാഗാ ഡോള്‍ഫിന്റെ ശാസ്ത്രീയ നാമം-പ്ലാറ്റാനിസ്റ്റാ ഗംഗാറ്റിക്ക
ഇന്ത്യയുടെ ദേശീയ മത്സ്യം-കിംഗ് മാക്കറല്‍(അയല)
ദേശീയ പൈതൃക മൃഗം-ആന
>>ആനയെ ദേശീയ പൈതൃക മൃഗമായി അംഗീകരിച്ചതെന്ന്-2010 ഒക്ടോബര്‍ 22
പ്രൊജക്ട് എലിഫന്റ് പദ്ധതി ആരംഭിച്ചതെന്ന്-1992
>>ഇന്ത്യയുടെ ദേശീയ സ്മാരകം-ഇന്ത്യാ ഗേറ്റ്(ഡല്‍ഹിയിലെ രാജ്പഥ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്നു
>>അമര്‍ ജവാന്‍ ജ്യോതി സ്ഥിതി ചെയ്യുന്നതെവിടെ-ഇന്ത്യാ ഗേറ്റില്‍
>>ഇന്ത്യാ ഗേറ്റ് നിര്‍മിച്ചതാര്-എഡ്വിന്‍ ലൂട്ടിന്‍സ്
ദേശീയ ഫലം-മാമ്പഴം
>>മാവിന്റെ ശാസ്ത്രീയ നാമം-മാഞ്ചിഫെറ ഇന്‍ഡിക്ക
മാവിന്റെ ജന്മദേശം-ഇന്ത്യ
>>ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം-ഉത്തര്‍ പ്രദേശ്(കേരളത്തില്‍ പാലക്കാട്)
>>ഇന്ത്യയെ കൂടാതെ മാമ്പഴം ദേശീയ ഫലമായിട്ടുള്ള രാജ്യമേത്-പാക്കിസ്ഥാന്‍-ഫിലിപ്പൈന്‍സ്
>>ഇന്ത്യയുടെ ദേശീയ നാണയമായ രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര്-ഡി ഉദയകുമാര്‍
>>ഇന്ത്യന്‍ കറന്‍സിയുടെ ചിഹ്നം അംഗീകരിച്ചതെന്ന്-2010 ജൂലൈ 15
>>ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ചതെന്ന്-2008 നവംബര്‍ 4
>>ഇന്ത്യയുടെ പുണ്യനദി എന്നറിയപ്പെടുന്നത്-ഗംഗ
ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ചതെന്ന്-1972
>>പ്രൊജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ചതെന്ന്-1973 ഏപ്രില്‍ 1
കടുവയുടെ ശാസ്ത്രീയ നാമം-പാന്തറ ടൈഗ്രീസ്
>>ഇന്ത്യയെ കൂടാതെ കടുവ ദേശീയ മൃഗമായ രാജ്യം-ബംഗ്ലാദേശ്
ഇന്ത്യയുടെ ആദ്യ ദേശീയ മൃഗം ഏതായിരുന്നു-സിംഹം(1967-72)
>>ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര്-ബങ്കിം ചന്ദ്രചാറ്റര്‍ജി
>>ദേശീയ ഗീതത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചതാര്-ജാദുനാഥ് ഭട്ടാചാര്യ(ദേശ് രാഗത്തില്‍)
>>വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ-സംസ്‌കൃതം
>>വന്ദേമാതരത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ദേവത ആര്-ദുര്‍ഗ
>>ഇന്ത്യയുടെ ദേശീയ കലണ്ടറായി ശകവര്‍ഷത്തെ അംഗീകരിച്ചതെന്ന്-1957 മാര്‍ച്ച് 22
>>ശകവര്‍ഷത്തിലെ ആദ്യ മാസം-ചൈത്രം,(അവസാനം ഫാല്‍ഗുന)
>>ഇന്ത്യയുടെ ദേശീയ പുഷ്പം- താമര
>>താമരയുടെ ശാസ്ത്രീയ നാമം-നെലുബൊ ന്യൂസിഫെറ
>>ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായിട്ടുള്ള രാജ്യങ്ങള്‍-വിയറ്റ്‌നാം, ഈജിപ്ത്‌

രാജസ്ഥാന്‍
. തലസ്ഥാനം: ജയ്പൂര്‍
. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
. പാക്കിസ്ഥാനുമായി കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം- രാജസ്ഥാന്‍
. ആദ്യമായി പഞ്ചായത്തീരാജ് നിലവില്‍ വന്ന ഇന്ത്യന്‍ സംസ്ഥാനം-രാജസ്ഥാന്‍
. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വതനിര-ആരവല്ലി
. റൈസിംഗ് സിറ്റി എന്നറിയപ്പെടുന്നത്-ഉദയ്പൂര്‍
. താര്‍ മരുഭൂമിയിലൂടെ ഒഴുകുന്ന നദി-ലൂണി
. രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പുഖനി-ഖേത്രി
. ലോകത്തെ ഏറ്റവും വലിയ ഒട്ടകമേള-പുഷ്‌കര്‍
. ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം-ബിക്കാനീര്‍
. സംഭാര്‍ തടാകം, പുഷ്‌കര്‍ തടാകം, ബാബര്‍ തടാകം എന്നിവ രാജസ്ഥാനിലാണ്
. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം-ഘാന(ഭരത്പൂര്‍)

സിക്കിം
. തലസഥാനം: ഗാംഗ്‌ടോക്ക്
. ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം-സിക്കിം
. ഇന്ത്യന്‍ നിയന്ത്രിത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി-കാഞ്ചന്‍ ജംഗ
. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി-മൗണ്ട് കെ2(പാക് അധിനിവേശ കശ്മീരില്‍)
. ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ച സംസ്ഥാനം
. സിക്കിമിന്റെ ജീവനാഡി-ടീസ്റ്റ
. മൗണ്ടന്‍ സ്‌റ്റേറ്റ് എന്നറിയപ്പെടുന്നു
. നാഥുല ചുരം, ജലപ്്‌ല ചുരം എന്നിവ സിക്കിമിലാണ്
. സിക്കിമിന്റെ സംസ്ഥാന മൃഗം-ചുവപ്പ് പാണ്ട
. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി-സിക്കിം ഹൈക്കോടതി

ഹരിയാന
. തലസ്ഥാനം: ചണ്ഡീഗഡ്
. ഏറ്റവും കുറവ് വനപ്രദേശമുള്ള സംസ്ഥാനം
. ഇന്ത്യയുടെ പാല്‍തൊട്ടി എന്നറിയപ്പെടുന്നു
. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്-കര്‍ണാല്‍
. ദേശീയ എരുമ ഗവേഷണ കേന്ദ്രം-ഹിസാര്‍
. വോട്ടര്‍ പട്ടിക സമ്പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിച്ച സംസ്ഥാനം
. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്ന ആദ്യ സംസ്ഥാനം-ഹരിയാന
. പട്ടിക വര്‍ഗക്കാര്‍ ഇല്ലാത്ത സംസ്ഥാനം
. തിരിച്ചറിയല്‍ കാര്‍ഡ്, വാറ്റ് എന്നിവ നടപ്പാക്കിയ സംസ്ഥാനം
. ഹരിയാനയിലൂടെ ഒഴുകുന്ന നദി-ഖഗ്ഗര്‍

ഹിമാചല്‍
പ്രദേശ്
. തലസ്ഥാനം: ഷിംല
. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്നു
. ആദ്യത്തെ കാര്‍ബണ്‍ മുക്ത സംസ്ഥാനം
. കുന്നുകളുടെ റാണി-ഷിംല
. ഡല്‍ഹൗസി, കുളു, മണാലി എന്നീ സുഖവാസ കേന്ദ്രങ്ങള്‍ ഹിമാചല്‍ പ്രദേശിലാണ്
. ദൈവത്തിന്റെ താഴ്‌വര എന്നറിയപ്പെടുന്നത്-കുളു
. രാഷ്ടപ്രതി നിവാസ് സ്ഥിതി ചെയ്യുന്നത്-ഷിംലയിലാണ്
. ദലൈലാമയുടെ ആസ്ഥാനം-ധര്‍മശാല
. ഏറ്റവും കൂടുതല്‍ പഴങ്ങള്‍, പൂക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം-ഹിമാചല്‍ പ്രദേശ്
. ആപ്പിള്‍ സ്റ്റേറ്റ്, എല്ലാ ഋതുക്കളുടെയും സസ്ഥാനം-ഹിമാചല്‍ പ്രദേശ്

ഡല്‍ഹി
. തലസ്ഥാനം-ഡല്‍ഹി
. 1991ല്‍ 69-ാം ഭരണ ഘടനാ ഭേദഗതിയിലൂടെ ഡല്‍ഹി ഒരു ലെജിസ്ലേറ്റീവ് അസംബ്ലിയായി
. ഇന്ദിരാഗാന്ദി വിമാനത്താവളം-ഡല്‍ഹി
. ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍-തീഹാര്‍
. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് തീഹാര്‍ ജയിലില്‍ വെച്ചാണ്(ഓപറേഷന്‍ ത്രീ സ്റ്റാര്‍)
. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി-ഡല്‍ഹി ജുമാ മസ്ജിദ്
. ഡല്‍ഹി യമുനാ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്‌