ഐസിഎഫ് ഒമാന് പുതിയ നേതൃത്വം

Posted on: March 6, 2017 8:38 pm | Last updated: March 6, 2017 at 11:49 pm
SHARE

മസ്‌കത്ത്: ഐസിഎഫ് ഒമാൻ നാഷനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശഫീഖ് ബുഖാരി (പ്രസി.), നിസാര്‍ സഖാഫി (ജന. സെക്ര.), ഉമർ ഹാജി (ഫിനാ. സെക്ര.) എന്നിവരെയും വൈസ് പ്രസിഡൻറുമാരായി മുസതഫ കാമിൽ സഖാഫി (വെൽെഫെയർ), ശാഹുല്‍ ഹമീദ് (സംഘടന), സലാം പാണ്ടിക്കാട് (ദഅവ), ബശീര്‍ പെരിയ (പ്രസിദ്ധീകരണം) എന്നിവരെയും തിരഞ്ഞെടുത്തു. റാസിക് ഹാജി (ഡെ. സെക്ര.), വിവിധ കാബിനറ്റ് സെക്രട്ടറിമാരായി അബ്ദുല്‍ ഹമീദ് ചാവക്കാട് (ദഅവ), റശീദ് കക്കാവ് (സംഘടന) റഫീഖ് ധര്‍മടം (വെല്‍ഫെയര്‍), നജ്മുസ്സാഖിബ് (പ്രസിദ്ധീകരണം), മജീദ് വയനാട് (അഡ്മിന്‍) എന്നിവരെയും തിരഞ്ഞെടുത്തു.
അരുതായ്മകള്‍ക്കെതിരെ നേരിന്റെ പക്ഷം എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് കമ്മിറ്റി സെക്രട്ടറി കാരശേരി പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ശോല, ഇസ്ഹാഖ് മട്ടന്നൂര്‍, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here