ബാബരി തകർച്ച: അഡ്വാനിയെ കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീം കോടതി

Posted on: March 6, 2017 1:13 pm | Last updated: March 7, 2017 at 1:01 am

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നെതാവ് എല്‍ കെ അഡ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരില്‍ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്ക് എതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്‌നോയിലെ വിചാരണ കോടതി ഒഴിവാക്കിതിന് എതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല പരിഗണിക്കുകയായിരുന്നു കോടതി. മാര്‍ച്ച് 22ന് കേസില്‍ സുപ്രീംകോടതി വിധി പറയും.