Connect with us

National

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഇതിന് മുന്നോടിയായി ഏപ്രില്‍ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കണ്‍സഷന്‍ ടിക്കറ്റിന് ആധാര്‍ നിര്‍ബന്ധമാക്കും. മൂന്ന് മാസത്തിന് ശേഷം മറ്റു ടിക്കറ്റുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്ന് പുറത്തിറക്കിയ 2017-18ലെ ബിസിനസ് പ്ലാനിലാണ് പുതിയ പദ്ധതി വ്യക്തമാക്കുന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റിന്റെ മറവില്‍ നടക്കുന്ന അനധികൃത ബുക്കിംഗും തട്ടിപ്പുകളും തടയാനാണ് പുതിയ നീക്കം. ഇതോടൊപ്പം തന്നെ കറന്‍സി രഹിത ടിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ആറായിരം ടിക്കറ്റ് വില്‍പ്പന യന്ത്രങ്ങളും ആയിരം വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കാനും റെയില്‍ വേ തീരുമാനിച്ചിട്ടുണ്ട്.