Connect with us

National

പ്രിയങ്ക ഇനി യു പിയില്‍ പ്രചാരണത്തിനില്ല: ഗുലാം നബി ആസാദ്

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ വരും നാളുകളില്‍ പ്രിയങ്കാ ഗാന്ധി പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.

യു പിയില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായി ഉയര്‍ത്തിക്കാട്ടിയ നേതാവായിരുന്നു പ്രിയങ്ക. തിരക്കുകള്‍ കാരണമാണ് പ്രിയങ്ക പ്രചാരണങ്ങളില്‍ നിന്ന് പിന്മാറുന്നതെന്നും ആസാദ് വ്യക്തമാക്കി. ആരോഗ്യ കാരണങ്ങളാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രചാരണത്തിനെത്തില്ല. എസ് പി മേധാവിയും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സഹായിയെ പോലെയാണ് രാഹുല്‍ ഗാന്ധിയുടെ അവസ്ഥയെന്ന വിമര്‍ശത്തെ ആസാദ് തള്ളിക്കളഞ്ഞു.

Latest