വനിതാ ഹോക്കി ടീമിന് പുതിയ കോച്ച്‌

Posted on: March 1, 2017 8:28 am | Last updated: March 1, 2017 at 12:29 am

മുംബൈ: ഡച്ച് വനിതാ ഹോക്കി ടീമിന്റെ മുന്‍ കോച്ച് സോര്‍ദ് മറിനെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കോച്ചായി നിയമിച്ചു.

നാല് വര്‍ഷത്തേക്കാണ് നിയമനം. ടീമിന്റെ അനലിറ്റിക്കല്‍ കോച്ച് ഡച്ചുകാരനായ എറിക് വോനികാണ്.ഭോപ്പാലിലെ സായി ക്യാമ്പസിലാണ് വിദേശ പരിശീലകരുടെ കീഴില്‍ ഇന്ത്യന്‍ ടീം പുതിയ തുടക്കത്തിനായി പരിശീലനം നടത്തുന്നത്. 2015 ല്‍ ഹോക്കി വേള്‍ഡ് ലീഗില്‍ ഡച്ച് സീനിയര്‍ വനിതാ ടീമിന് സ്വര്‍ണവും ലോകകപ്പില്‍ അണ്ടര്‍ 21 ഡച്ച് വനിതാ ടീമിന് കിരീടവും നേടിക്കൊടുത്തതാണ് സോര്‍ മറീനെയുടെ കരിയര്‍ നേട്ടങ്ങള്‍. 2011 മുതല്‍ 2014 വരെ ഹോളണ്ടിന്റെ അണ്ടര്‍ 21 ടീമിന്റെ കോച്ചായിരുന്നു മറീനെ.
പുതിയ ദൗത്യം എന്നെ ആവേശം കൊള്ളിക്കുന്നു.

ഇന്ത്യന്‍ ടീമിനെ ഞാന്‍ പിന്തുടരുന്നത് അവിടെ മികച്ച പ്രതിഭകളുള്ളതിനാലാണ്. ലോക ഹോക്കിയിലെ ഏറ്റവും കരുത്തുറ്റ നിരയാകാന്‍ പോന്നതെല്ലാം ഇന്ത്യന്‍ വനിതാ ടീമിനുണ്ട് – സോര്‍ദ് മറീനെ പറഞ്ഞു.