ബംഗാളില്‍ നിന്ന് അരിയെത്തിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Posted on: February 28, 2017 10:14 am | Last updated: February 28, 2017 at 1:53 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും അരിവില വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള അരിയുടെ വരവ് വലിയതോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഒരുകിലോ ജയ അരിക്ക് 48 രൂപയാണ് വില. മട്ട അരിക്ക് 43 രൂപയും സുരേഖ അരിക്ക് 37 രൂപയുമാണ് വില. മാര്‍ച്ച് പത്തിനകം ബംഗാളില്‍ നിന്ന് അരിയെത്തിച്ച് സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കും. നീതി സ്റ്റോറുകള്‍ വഴിയാകും അരി വിതരണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.