Connect with us

Gulf

ദുബൈയില്‍ ശാഖയും ബഹ്‌റൈനില്‍ പ്രതിനിധി കാര്യാലയവുമായി ഫെഡറല്‍ ബേങ്ക്

Published

|

Last Updated

ഫെഡറല്‍ ബേങ്ക് എക്‌സി. ഡയറക്ടര്‍ ഗണേഷ് ശങ്കരനും ഗള്‍ഫ് സി ആര്‍ ഒ ദീപക് ഗോവിന്ദും ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ദുബൈയില്‍ ഹോള്‍സെയില്‍ ശാഖയും ബഹ്‌റൈനില്‍ പ്രതിനിധികാര്യാലയവും തുടങ്ങാന്‍ ഫെഡറല്‍ ബേങ്കിന് റിസര്‍വ് ബേങ്കിന്റെ അനുമതി ലഭിച്ചതായി എക്‌സി. ഡയറക്ടര്‍ ഗണേഷ് ശങ്കരനും ഗള്‍ഫ് സി ആര്‍ ഒ ദീപക് ഗോവിന്ദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ ദുബൈയിലും അബുദാബിയിലുമുള്ള പ്രതിനിധി കാര്യാലയങ്ങള്‍വഴി ്രപവാസികള്‍ക്ക് നല്‍കുന്ന സേവനം കൂടുതല്‍ വിപുലവും ശക്തവുമാക്കാന്‍ ഇത് സഹായിക്കും. എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഗണേഷ് ശങ്കരന്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ബേങ്കിന്റെ വിദേശത്തുള്ള ബിസിനസിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഗള്‍ഫിലുള്ള ്രപവാസികള്‍ക്ക് നാട്ടിലെ ഏറ്റവും വിദൂരമായ മേഖലയിലുള്ള ്രഗാമത്തിലേക്ക് പോലും അനായാസം പണമയക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന ്രപവാസി നിക്ഷേപത്തിന്റെ 13 ശതമാനവും ഫെഡറല്‍ ബേങ്കിലൂടെയാണ്. പ്രവാസികള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കൊപ്പം 12 വ്യത്യസ്ത കറന്‍സികളില്‍ പണമയക്കാനുള്ള സൗകര്യവും ഫെഡറല്‍ ബേങ്ക് ലഭ്യമാക്കുന്നുണ്ടെന്നും ഗണേഷ് ശങ്കരന്‍ പറഞ്ഞു.