ഒറ്റപ്പാലത്ത് രണ്ടു പോലീസുകാര്‍ക്ക് കുത്തേറ്റു

Posted on: February 24, 2017 12:35 pm | Last updated: February 25, 2017 at 10:43 am

ചെര്‍പ്പുളശ്ശേരി:ഒറ്റപ്പാലത്തിനടുത്ത് അനങ്ങനടിയില്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ത്തില്‍ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക് എസ് ഐ .പി രാജശേഖരനും സിവില്‍ പോലീസ് ഓഫിസര്‍ പ്രദീപിനുമാണ് കുത്തേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് അങ്ങനടി സ്വദേശി ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.