Connect with us

National

ട്രെയിന്‍ യാത്രക്കിടെ മൂന്ന് വിദ്യാര്‍ഥികള്‍ സിഗ്നല്‍ പോസ്റ്റിലിടിച്ച് മരിച്ചു

Published

|

Last Updated

ചെന്നൈ: ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ പാതയോരത്തെ സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് മരിച്ചു. ചെന്നൈക്ക് സമീപം സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

ഇലക്ട്രിക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളില്‍ ഒരാളുടെ ബാഗ് സമീപത്തെ സിഗ്നല്‍ പോസ്റ്റില്‍ ഉടക്കിയതാണ് അപകടത്തിനിടയാക്കിയതെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. പരുക്കേറ്റ വിദ്യാര്‍ഥികള്‍ ഇതിനിടെ നിലതെറ്റി ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.

Latest