Connect with us

Gulf

ദമ്മാമില്‍ മലയാളി കുടുംബത്തെ ബന്ദിയാക്കി കവര്‍ച്ച

Published

|

Last Updated

ദമ്മാം: ദമ്മാം അദാമയില്‍ മലയാളി കുടുംബത്തെ ബന്ദിയാക്കി വീട് കവര്‍ച്ച നടത്തി. കൊല്ലം കരുനാഗപ്പള്ളി ആസിഫിന്റെ വീടാണ് പാതി മുഖം മൂടിയ സ്വദേശി യുവാക്കളെന്ന് സംശയിക്കുന്ന നാലു പേര്‍ കൊള്ളയടിച്ചത്. കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറക്കാത്തതിനാല്‍ ചവിട്ടിപ്പൊളിച്ചാണ് അതിക്രമികള്‍ അകത്തു കടന്നത്. മോഷ്ടാക്കളില്‍ ഒരാള്‍ ആസിഫിന്റെ കഴുത്തില്‍ സ്‌ക്രൂെ്രെഡവര്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് കര്‍മ്മം നിര്‍വ്വഹിച്ചത്. നാലാം ക്ലാസില്‍ പഠിക്കുന്ന ആസിഫിന്റെ മകനു നേരെയും അക്രമികള്‍ തിരിഞ്ഞു. ഈ നിമിഷം സംഘത്തിലെ മറ്റുള്ള വീട്ടിലെ വിലപിടിപ്പുള്ള മുഴുവന്‍ സാധനങ്ങളും അരിച്ചു പെറുക്കി. സ്‌കൂള്‍ അധ്യാപിക കൂടിയായ ആസിഫിന്റെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍, ടാബ് തുടങ്ങി എല്ലാം നഷ്ടപ്പെട്ടു.

പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്മാമില്‍ സമാനമായ സംഭവങ്ങള്‍ പതിവായിരിക്കുന്നതായി പരിസരവാസികള്‍ പറയുന്നു. പിടിച്ചു പറിയും അക്രമ സംഭവങ്ങളും പരാതിപ്പെട്ടിട്ടും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ല. അദാമയില്‍ എംബസി സേവന കേന്ദ്രത്തിനു സമീപം, സ്വകാര്യ സ്‌കൂളിനു പരിസരം എന്നിവ അക്രമികളുടെ വിഹാര കേന്ദ്രമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്വകാര്യ ആവശ്യത്തിനായി നഗരത്തിലേക്കിറങ്ങിയ ദമ്പതികള്‍ വാഹനം പാര്‍ക്ക് ചെയ്ത് അതില്‍ നിന്നിറങ്ങാന്‍ കഴിയാത്ത വിധം ബൈക്കില്‍ അക്രമികള്‍ വട്ടം ചുറ്റി ഭീതി വിതച്ചതായി ഒരാള്‍ പറഞ്ഞു. മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തി കഷ്ടിച്ചാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. സമാനമായ കേസുകള്‍ ആവര്‍ത്തിച്ചിട്ടും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും നടപടി എടുക്കാന്‍ കഴിയുന്നില്ല. കവര്‍ച്ചാ സംഭവങ്ങളുടെ രീതി ഒന്നു പോലെയായതിനാല്‍ പിന്നില്‍ ഒരു സംഘമായിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഏതായാലും കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് കടന്നു കളഞ്ഞ അക്രമികളെ പിടികൂടാനാവുമെന്ന വിശ്വാസത്തിലാണ് ആസിഫിന്റെ കുടുംബം.

Latest