Connect with us

National

നടിക്കെതിരായ ആക്രമണം: ഗൂഢാലോചന ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ അന്വേഷിക്കണം: പി എ മുഹമ്മദ് റിയാസ്

Published

|

Last Updated

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണമുള്‍പ്പെടെ ഏല്ലാ കാര്യവും അന്വേഷിക്കേണ്ടതാണെന്ന് ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്.

വിഷയം രാഷ്ട്രീയമായി കാണേണ്ട ഒന്നല്ല.അംഗീകരിക്കാന്‍ കഴിയാത്തതാണ് സംഭവിച്ചിരിക്കുന്നത്. ഗുണ്ടാസംഘങ്ങള്‍ അപകടകാരികളായി മാറിയിരിക്കുകയാണ്. ഇവരെ തെരുവില്‍ ഉള്‍പ്പെടെ നേരിടാന്‍ എല്ലാ യുവജന, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഡി വൈ എഫ ്ഐ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സദാചാര ഗുണ്ടായിസത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊന്നിനും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest