Connect with us

Gulf

ഇറാനാണ് തീവ്രവാദത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ സഊദി വിദേശകാര്യമന്ത്രി

Published

|

Last Updated

ദമ്മാം: ഗള്‍ഫ് കാര്യങ്ങളുടെ അഭ്യന്തര വിഷയങ്ങളില്‍ തലയിട്ട് അവരെ തകര്‍ക്കണമെന്ന അര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറാനാണ് ആഗോളതീവ്രവാദത്തിന്റെ പ്രധാന ഉത്തരവാദിയെന്ന് സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഈ മേഖലയിലെ സമാധാനം തകര്‍ക്കാന്‍ അവര്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. യമനിലെ അക്രമ സംഘങ്ങള്‍ക്ക് ഫണ്ട് നല്‍കി പ്രശ്‌നങ്ങള്‍ തീരാതിരിക്കാന്‍ സിറിയന്‍ പ്രസിഡന്റിന് ഊന്നായി നില്‍ക്കുന്നത് ഇറാനാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാന്‍ ഭരണകൂടം ഒരിക്കലും അന്താരാഷ്ട്ര നയതന്ത്ര മര്യാദകളെ മാനിക്കാറില്ല. എംബസികളും കോണ്‍സുലേറ്റും അവിടെ അതിക്രമണത്തിന് ഇരയായി.
മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ശത്രുതാ മനോഭാവം അവസാനിപ്പിച്ച് ഇറാന്‍ മുന്നിട്ടിറങ്ങണം. ഇല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഇറാന്റെ ചെയ്തികള്‍ക്ക് കടിഞ്ഞാണിടണമെന്നും അദ്ദേഹം പറഞ്ഞു. അറബ്, ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നിട്ടിറങ്ങിയതില്‍ സൗദി വിദേശമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Latest