Connect with us

Malappuram

ഫാസിസം നിസ്സംഗത വളമാക്കുന്നു: എസ് എസ് എഫ്

Published

|

Last Updated

വേങ്ങര: ഇന്ത്യന്‍ ചരിത്രം വളച്ചൊടിച്ചും പാരമ്പര്യത്തെ തിരസ്‌ക്കരിച്ചും തങ്ങള്‍ക്കനുഗുണമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ട്ടിക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ് സംഘ്പരിവാര്‍. ഈ കാലമത്രയും ഗാന്ധിജിയെ പ്രതീകവത്ക്കരിച്ച് രൂപപ്പെടുത്തിയ മൂല്യങ്ങള്‍ ഒരു സങ്കോചവുമില്ലാതെ വലിച്ചെറിഞ്ഞ് ഗാന്ധിക്ക് പകരം മറ്റു ചിലരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഒപ്പം നില്‍ക്കാത്ത കലാകാരന്‍മാര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു. അരനൂറ്റാണ്ട് രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു ജനപ്രതിനിധിയുടെ മൃതദേഹത്തെ അപമാനിക്കാന്‍ ഒരു പ്രയാസവുമില്ലാത്ത അഹങ്കാരം അവര്‍ കൈവശപ്പെടുത്തി. ഇതെല്ലാം സംഭവിക്കുമ്പോഴും രാഷ്ട്രം ഒന്നടങ്കം ഭയപ്പെടുത്തുന്ന നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നത്. ഇത് ഫാസിസം വളമാക്കുമെന്ന് എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി റശീദ് നരിക്കോട് പറഞ്ഞു.

ഹവായനയിലൂടെയും ചരിത്രാന്വേഷണങ്ങളിലൂടെയും രാഷ്ട്രീയ ഭീരുത്വത്തെ തുരത്താന്‍ വിദ്യാര്‍ഥികള്‍ കരുത്താര്‍ജ്ജിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ 102 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ഇന്‍ക്വിലാബിന്റെ ഭാഗമായി വേങ്ങരയില്‍ നടന്ന സംഗമത്തില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ ഡിവിഷനുകളിലും ഇന്‍ക്വിലാബ് നേതൃപര്യടനം പൂര്‍ത്തിയായി. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന നേതാക്കളായ ഡോ. നൂറുദ്ദീന്‍ റാസി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, എ മുഹമ്മദ് ശാഫി, കെ വൈ നിസാമുദ്ദീന്‍ ഫാളിലി, കുഞ്ഞിമുഹമ്മദ്, കെ വി ഫക്‌റുദ്ദീന്‍ സഖാഫി, എം പി നൗശാദ് സഖാഫി, പി കെ അബ്ദുസ്വമദ്, സി ടി ശറഫുദ്ദീന്‍ സഖാഫി സംബന്ധിച്ചു.

---- facebook comment plugin here -----

Latest