Connect with us

Kerala

സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: കാരുണ്യ, സുകൃതം എന്നിവയടക്കം ഒമ്പതിലേറെ സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഏറെ സാന്ത്വനമായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ സൗജന്യ ചികിത്സാ പദ്ധതികള്‍.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ രോഗനിര്‍ണയവും ചികിത്സയും നല്‍കുന്ന സുകൃതം പദ്ധതിയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാത്യകയായിരുന്നു
സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഒരു ജനകീയ സര്‍ക്കാര്‍ അവര്‍ക്ക് മരുന്നും ചികിത്സയും ലഭ്യമാക്കാതെ നിര്‍ധനരായ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത് വളരെ ക്രൂരമാണ്. ആരോഗ്യ മേഖലയില്‍ പൊതുജന താത്പര്യാര്‍ഥമാണ് ജനപ്രിയ പദ്ധതികള്‍ യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ചെന്നിത്തല പറഞ്ഞു.

Latest