അഭിനവ് കുടുംബ സഹായത്തിന് പുഞ്ചിരി ബസ് കാരുണ്യയാത്ര നടത്തി

Posted on: February 15, 2017 1:55 pm | Last updated: February 15, 2017 at 1:38 pm
SHARE
അഭിനവ് കുടുംബ സഹായഫണ്ടിന് പുഞ്ചിരി ബസ് നടത്തുന്ന കാരുണ്യയാത്രയുടെ ഫഌഗ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ദേശീയ വൈസ് ചെയര്‍മാന്‍ ഡോ. ശാഹുല്‍ ഹമീദ് കണ്ണൂര്‍ നിര്‍വഹിക്കുന്നു

ചെറുവത്തൂര്‍: രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചെറുവത്തൂര്‍ കണ്ണങ്കൈയിലെ അഭിനവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് ചെറുവത്തൂര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഞ്ചിരി ബസ് കാരുണ്യ സര്‍വീസ് നടത്തി.
ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
ചെറുവത്തൂര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രസിഡന്റ് അനില്‍ കുമാര്‍ പത്രവളപ്പില്‍ അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ദേശീയ വൈസ് ചെയര്‍മാന്‍ ഡോ. ശാഹുല്‍ ഹമീദ് കണ്ണൂര്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു. അഭിനവ് കുടുംബ സഹായനിധിയിലേക്ക് ആദ്യഫണ്ട് അദ്ദേഹം കൈമാറി.

പുഞ്ചിരി ബസ്സ് ജീവനക്കാര്‍ അവരുടെ ഒരു ദിവസത്തെ വേതനവും കാരുണ്യ ഫണ്ടിലേക്ക് നല്‍കും. പടന്ന, മടക്കര, ചെറുവത്തൂര്‍, കാഞ്ഞങ്ങാട് റൂട്ടിലാണ് പുഞ്ചിരി ബസ് സര്‍വീസ് നടത്തുന്നത്

 

LEAVE A REPLY

Please enter your comment!
Please enter your name here