ഇന്റര്‍പാര്‍ലമെന്റ് കൗണ്‍സിലില്‍ ഇസ്രായേല്‍ അംഗത്വം മരവിപ്പിക്കണം: കുവൈത്ത് സ്പീക്കര്‍

Posted on: February 12, 2017 2:52 pm | Last updated: February 12, 2017 at 2:52 pm
SHARE

കുവൈത്ത് സിറ്റി: ഇന്റര്‍പാര്‍ലമെന്റ് കൗണ്‍സിലിലെ ഇസ്‌റായേലിന്റെ അംഗത്വം മരവിപ്പിക്കാന്‍ അറബ് പാര്‍ലമെന്റ് യൂണിയന്‍ മുന്‍കയ്യെടുക്കണമെന്നു കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ആവശ്യപ്പെട്ടു. അറബ് പാര്‍ലമെന്റ് യൂണിയന്റെയും ചെയര്‍മാന്മാരുടെയും രണ്ടാമത് സമ്മേളത്തിനു കൈറോവിലെത്തിയതായിരുന്നു കുവൈത്ത് സ്പീക്കര്‍. ഇതിനായി ഇന്റര്‍പാര്‍ലമെന്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അറബ് പാര്‍ലമെന്റ് യൂണിയന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ മേഖലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന സെക്യൂരിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന ഇസ്രയേലിന്റെ നിലപാടിനെതിരെ അറബ് പാര്‍ലമെന്റ് യൂണിയന്‍ ഒറ്റക്കെട്ടായി പ്രതികരിണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.