Connect with us

Gulf

സഊദി അഭ്യന്തര മന്ത്രിക്ക് ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന് യു.എസ് മെഡല്‍

Published

|

Last Updated

ദമ്മാം: സഊദി അഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ്, ഭീകരവിരുദ്ധ പ്രവര്‍ത്തനത്തനവും ആഗോള സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ബൃഹത്തായ സംഭാവനയും പരിഗണിച്ച് അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി(സിഐഎ) നല്‍കുന്ന ജോര്‍ജ് ടെണറ്റ് മെഡലിന് അര്‍ഹനായി. സി ഐ എ ഡയറക്ടറേറ്റ് അംഗം, സി ഐ എ ഡയറക്ടര്‍ മൈക് പോമ്പോ ക്രൗണ്‍ പ്രിന്‍സിന് മെഡല്‍ നല്‍കി. ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മറ്റു ഉന്നതാധികാര ഉദ്യോഗസ്ഥരും സംഗമത്തില്‍ പങ്കെടുത്തു.

രാജകുമാരനും പോമ്പിയോയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന മേഖലയിലെ സുരക്ഷയും പരസ്പര ധാരണകളും ചര്‍ച്ച ചെയ്തു. ഇരു ഗേഹങ്ങളുടെ സംരക്ഷകന്‍ സല്‍മാന്‍ രാജാവ് നേതൃത്വം നല്‍കുന്ന സഊദിയുടെ പ്രയത്‌നത്തിനു ലഭിച്ച ഫലമാണീ മെഡലെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന്റെ ഏതു രൂപത്തിലുള്ള അവതരണവും സഊദി ശക്തമായി എതിര്‍ക്കുന്നു. സമര്‍ത്ഥമായ ഓപറേഷനുകളിലൂടെ ഭീകര പ്രവര്‍ത്തന തുടച്ച് നീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. സഊദിയും യു എസും തമ്മിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ആരെയും അനുവദിക്കില്ലെന്നും ക്രൗന്‍ പ്രിന്‍സ് പറഞ്ഞു.