ഗംഭീറിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടം

Posted on: February 10, 2017 6:50 am | Last updated: February 9, 2017 at 11:53 pm

ന്യൂഡല്‍ഹി: റിഷാഭ് പന്ദ് ഡല്‍ഹി ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകന്‍. സീനിയര്‍ താരം ഗൗതം ഗംഭീറിനെ മാറ്റിയാണ് സെലക്ഷന്‍ കമ്മിറ്റി യുവ വിക്കറ്റ് കീപ്പര്‍ബാറ്റ്‌സ്മാന്‍ റിഷാഭ് പന്ദിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടു വന്നത്.
ഗംഭീറുമായി ആലോചിച്ചതിന് ശേഷമായിരുന്നു നടപടിയെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അതുല്‍ വാസന്‍ പറഞ്ഞു. ഭാവിയില്‍ സംസ്ഥാന ടീമിനെ നയിക്കാന്‍ അനുയോജ്യന്‍ ആരെന്ന് കണ്ടെത്താനുള്ള അവസരമാണ് വിജയ് ഹസാരെ ട്രോഫി. അതുകൊണ്ടാണ് ഗംഭീറിനെ മാറ്റുന്നതെന്നും അതുല്‍വാസന്‍ വ്യക്തമാക്കി.

ഇരുപത്തൊന്നു വയസുള്ള റിഷാഭ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടി20 ടീമില്‍ അരങ്ങേറിയിരുന്നു.