Connect with us

National

ശശികലക്കെതിരായ ഹര്‍ജി നാളെ പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. നാളെ ഉച്ചക്ക് രണ്ടു മണിക്കാണ് ഹര്‍ജി പരിഗണിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരുന്നതുവരെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയും ചെന്നൈ സ്വദേശിയുമായ സെന്തില്‍കുമാറാണ് ശശികലക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയായശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവെക്കേണ്ടിവരും. അങ്ങനെവന്നാല്‍ തമിഴ്‌നാട്ടില്‍ കലാപമുണ്ടായേക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Latest