സേവന നികുതി അടച്ചില്ല; സാനിയ മിര്‍സക്ക് നോട്ടീസ്

Posted on: February 9, 2017 10:33 am | Last updated: February 9, 2017 at 2:20 pm

ഹൈദരാബാദ്: സേവന നികുതി വെട്ടിച്ചതിന് ടെന്നീസ് താരം സാനിയ മിര്‍സക്ക് സേവന നികുതി വകുപ്പ് നോട്ടീസ് നല്‍കി. തെലങ്കാന സര്‍ക്കാറീന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമതിമായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപക്ക് നികുതി അടച്ചില്ലെന്ന പരാതിയിലാണ് നടപടി. ഹൈദരാബാദിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസിലെ സര്‍വീസ് ടാക്‌സ് സൂപ്രണ്ട് കെ സുരേഷ് കുമാറാണ് സെന്‍ട്രല്‍ എക്‌സൈസ് ആക്ട് അനുസരിച്ച് നോട്ടീസ് നല്‍കിയത്.

ഈ മാസം 16ന് നേരിട്ടോ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തികള്‍ മുഖേനയോ ഓഫീസില്‍ ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2014 ജൂലായ് 22ന് പുതിയ സംസ്ഥാനം രൂപീകൃതമായ ഉടനെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു സാനിയയെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്.