Connect with us

National

ശശികല പിടിമുറുക്കുന്നു; 131 എംഎൽഎമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Published

|

Last Updated

എഎെഎഡിഎംകെ എംഎൽഎമാരെ ബസിൽ കൊണ്ടുപോകുന്നു

ചെന്നൈ: കലുഷിതമായ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള ശശികലയുടെ നീക്കങ്ങള്‍ ശക്തമാകുന്നു. താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത 131 എംഎല്‍എമാരെ ശശികല അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. യോഗ സ്ഥലത്ത് നിന്നും മൂന്ന് ബസുകളിലായാണ് എംഎല്‍എമാരെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. ഗവര്‍ണര്‍ വരുന്നത് വരെ ഇവരെ ഇവിടെ താമസിപ്പിക്കാനാണ് തീരുമാനം.

അണ്ണാ ഡിഎംകെ ആസ്ഥാനത്താണ് ശശികല ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. പനീര്‍ സെല്‍വം ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണ മതിയെന്നിരിക്കെയാണ് 131 എംഎല്‍എമാര്‍ ശശികലയുടെ യോഗത്തില്‍ പങ്കെടുത്തത്. എംഎല്‍എമാരെ വിമത ശബ്ദം ഉയര്‍ത്തയ പനീര്‍സെല്‍വം സ്വാധീനിക്കുന്നത് തടയാന്‍ ഇവരെ പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശശികലയുടെ സത്യപ്രതിജ്ഞ മനപൂര്‍വം വൈകിപ്പിക്കുന്നതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് എംപിമാര്‍ രാഷ്ട്രപ്രതിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest