ലോ അക്കാദമി ഭൂമി സര്‍ക്കാറിന് തിരിച്ചുപിടിക്കാമെന്ന് റെവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

Posted on: February 8, 2017 6:41 pm | Last updated: February 9, 2017 at 10:05 am

തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം ലോ അക്കാഡമിയുടെ ഭൂമി സര്‍ക്കാറിന് തിരിച്ചെടുക്കാമെന്ന് കാണിച്ച് റെവന്യൂ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഉപയോഗിക്കാതെ കിടക്കുന്ന പത്ത് ഏക്കര്‍ ഭൂമി സര്‍ക്കാറിന് തിരിച്ചുപിടിക്കാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമവകുപ്പുമായി ആലോചിച്ച ശേഷമേ നടപടി സ്വീകരിക്കാവൂവെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

ലോ അക്കാദമി ക്യാമ്പസില്‍ നിലവിലുള്ള ഹോട്ടലും ബാങ്കും ഒഴിപ്പിക്കണം, പുറമ്പോക്കിലുള്ള പ്രധാന കവാടം മാറ്റിസ്ഥാപിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും റെവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.