Connect with us

Kerala

ലോ അക്കാദമി സമരം: മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ താഴെയിറക്കി

Published

|

Last Updated

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ മരത്തില്‍ നിന്നും താഴെ ഇറക്കി.

പോലീസിന് നേരെ എബിവിപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതിനു പിന്നാലെ കെഎസ് യു സമരപ്പന്തലിനു മുന്നില്‍ പെട്രോള്‍ ഒഴിച്ച് രണ്ടുപേര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അഗ്നിശമനസേന ഇവരുടെ ദേഹത്ത് വെള്ളെമാഴിച്ചു.

ലക്ഷ്മിനായരുടെ രാജ് ആവശ്യപ്പെട്ട് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എബിവിപി പ്രവര്‍ത്തകന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോ അക്കാദമിക്ക് മുന്നിലുള്ള മരത്തന് മുകളില്‍ കയറിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

വിദ്യാര്‍ത്ഥിയെ താഴെയിറക്കാന്‍ പോലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സ്ഥലത്തെത്തിയിരുന്നു. ലക്ഷ്മിനായരുടെ അറസ്റ്റ് ഉള്‍പ്പടെ മൂന്ന് ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കലക്ടര്‍ക്കുമുന്നില്‍വെച്ചു.
ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള പൂര്‍ണ അധാകാരം തനിക്കല്ലെന്നും കലക്ടറുമായി ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാമെന്നും സബ് കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തരമാകാതെ വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയായിരുന്നു.

പിന്നീട് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മരത്തിന് മുകളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയത്തില്‍ വന്ന പാളിച്ചയെ തുടര്‍ന്ന് ഇയാള്‍ കഴുത്തില്‍കുരുക്കിട്ട് ആത്മഹത്യക്ക് മുതിര്‍ന്നു. പോലീസ് വേഗത്തില്‍ മരത്തിന് മുകളിലെത്തുകയും വിദ്യാര്‍ത്ഥിയെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.

താഴെയിറങ്ങിയ ഷിമിത്തിനെ ആദ്യം ബിജെപി സമരപന്തലിലേക്കും പീന്നീട് വിദ്യാര്‍ത്ഥി സമര പന്തലിലേക്കും വിദ്യാര്‍ത്ഥികള്‍ വലയം തീര്‍ത്ത് കൊണ്ടു പോവുകയായിരുന്നു. ഷിമിത്തിനെ സമര പന്തലിലെത്തിയ ഷിമിത്തിനെ അറസ്റ്റ് ചെയ്താല്‍ നാളെ മുതല്‍ സമരത്തിന്റെ പുതിയ മുഖമായിരിക്കും കാണുക എന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു.

Latest