വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി

Posted on: February 7, 2017 3:02 pm | Last updated: February 7, 2017 at 3:02 pm

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 3 വര്‍ഷമായിരിക്കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷവും. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തവും ഉപയോഗിക്കാം. വില്ലേജ് ഓഫീസുകളിലെ തിരക്ക് കണക്കിലെടുത്താണ് നടപടി. എന്‍ട്രന്‍സ് പരീക്ഷ അപേക്ഷാചട്ടങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.