Connect with us

Wayanad

ഇ അഹ്മദിനോടുള്ള ആദരസൂചകമായി കല്‍പ്പറ്റയില്‍ രണ്ട് ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ഇ അഹ്മദിനോടുള്ള ആദരസൂചകമായി പിന്നാക്ക വിദ്യാര്‍ഥികള്‍ പഠിക്കുന്ന കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന വികസന കമ്മിറ്റി യോഗം തീരുമാനിച്ചു. മെച്ചപ്പെട്ട ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ക്ലാസ് മുറികളില്‍ ഇനി വിദ്യാര്‍ത്ഥികള്‍ അഭിമാനത്തോടെ പഠിക്കുമ്പോള്‍ പ്രിയനേതാവിന് അര്‍ഹിക്കുന്ന ആദരമൊരുക്കിയെന്ന ചാരിതാര്‍ത്ഥ്യത്തിലാവും കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളും കണിയാമ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളും. കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി ചേര്‍ന്ന വികസന കമ്മിറ്റി യോഗം ഇ.അഹമ്മദ് സാഹിബിന്റെ സ്മരണകളാല്‍ ശ്രദ്ധേമായിരുന്നു.

അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടായിരുന്നു യോഗ നടപടികള്‍ ആരംഭിച്ചത്. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൊതുജനങ്ങളുടെ സഹായത്താല്‍ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തലാണ് വികസന കമ്മിറ്റിയുടെ മുഖ്യ ലക്ഷ്യം. ക്ലാസ്സ് മുറികകളില്‍ ടൈല്‍സ് പതിക്കല്‍, ഇലക്ട്രിഫിക്കേഷന്‍, ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങിയ ഏര്‍പ്പെടുത്തി ആധുനീകവല്‍ക്കരിക്കുകയാണ് വികസന കമ്മിറ്റിയുടെ ചുമതല. ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമിന് ഏതാണ്ട് 35000 രൂ പ ചിലവ് വരും. ഇ.അഹമ്മദ് സാഹിബിന്റെ നാമധേയത്തില്‍ രണ്ട് സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ കണിയാമ്പറ്റ പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ കെ.എം സി സി യുടെ സഹായത്താല്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്ന വാഗ്ദാനം നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. യോഗത്തില്‍ പിടിഎ പ്രസിഡണ്ട് കാട്ടി ഗഫൂര്‍ അദ്ധ്വക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെമ്പര്‍ പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പര്‍ ഓമന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അബ്ബാസ് പുന്നോളി, റഷീന സുൈബര്‍, സ്മിത സുനില്‍, വി.പിയുസഫ്, പ്രൊഫസര്‍ സുധാകര്‍ ശശിധരന്‍, ഡോ: അമ്പി ചിറയില്‍, എം.സി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Latest