ഇ അഹമ്മദിന്റെ മരണം: പ്രധാനമന്ത്രി മറുപടി പറയണമെന്ന് ലീഗ്

Posted on: February 3, 2017 12:05 pm | Last updated: February 3, 2017 at 12:05 pm

കോഴിക്കോട്: ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗ് നേതാവിനോടുള്ള അനാദരം എന്നതിനപ്പുറം മുതിര്‍ന്ന നേതാവിനോടുള്ള അനാദരം അത്യന്തം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് മുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പാര്‍ലമെന്റില്‍ കുഴഞ്ഞുവീണപ്പോള്‍ തന്നെ അദ്ദേഹം മരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം വെന്റിലേറ്ററിലേക്ക് മാറ്റി മരണം മറച്ചുവെച്ചുവെന്നാണ് ആരോപണം.