Connect with us

Kerala

വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വേണാട് എക്‌സ്പ്രസ് തടഞ്ഞു

Published

|

Last Updated

കോട്ടയം: വേണാട് എക്‌സ്പ്രസ് സ്ഥിരമായി വൈകുന്നതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞു. 8.05 ന് എത്തേണ്ട വേണാട് എക്‌സ്പ്രസ് സ്ഥിരമായി 9.30 ഓടെ എത്താന്‍ തുടങ്ങിയതോടെയാണ് കോട്ടയത്ത് യാത്രക്കാര്‍ പ്രതിഷേധവുമായി എത്തി ട്രെയിന്‍ തടഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരും കോട്ടയത്തുനിന്ന് കയറേണ്ട യാത്രക്കാരും ട്രെയിന്‍ തടയലില്‍ പെങ്കടുത്തു. രണ്ട് മണിക്കൂറിലധികമായി തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തില്‍ കോട്ടയം എറണാകുളം, കോട്ടയം തിരുവനന്തപുരം സെക്ടറില്‍ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്.

Latest