ജിദ്ദയില്‍ വന്‍ മയക്കുമരുന്നു വേട്ട

Posted on: February 1, 2017 2:39 pm | Last updated: February 1, 2017 at 2:39 pm

ജിദ്ദ: സഊദിയിലെ ജിദ്ദയില്‍ സുരക്ഷാ സേന നടത്തിയ വന്‍ മയക്കുമരുന്നു വേട്ടയില്‍
2.3 ദശലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയാതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.

പിടികൂടിയ ഗുളികകള്‍ മെഷിനറിയുടെ അകത്ത് ബോക്‌സുകളില്‍ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു

അടുത്ത കാലത്തായി രാജ്യത്ത് നടന്ന വലിയ വലിയ മയക്കുമരുന്നു വേട്ടയാണിത്. പിടിക്കപ്പെട്ടവരില്‍ രണ്ട് പേര്‍ സ്വദേശികളും ഒരാള്‍ ചൈനീസ് പൗരനുമാണ്.

മയക്കുമരുന്നു കേസുകള്‍ക്ക് സഊദിയില്‍ വധശിക്ഷയാണ് നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് ഇവ പിടികൂടിതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.