ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തല്‍ പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Posted on: January 31, 2017 12:20 pm | Last updated: January 31, 2017 at 2:06 pm
SHARE

തിരുവനന്തപുരം: വിദ്യാര്‍ഥി സമരത്തിന്റെ ഭാഗമായി ലോ അക്കാദമിക്ക് മുന്നില്‍ കെട്ടിയ സമരപ്പന്തല്‍ പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പന്തല്‍ കോളേജിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നു എന്നായിരുന്നു കോളേജ് അധുകൃതരുടെ വാദം. എന്നാല്‍ പന്തല്‍ ഒരു തരത്തിലുള്ള സഞ്ചാര തടസവും ഉണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

സമരപ്പന്തലും ആള്‍ക്കൂട്ടവും കാരണം വിദ്യാര്‍ഥികള്‍ക്ക് കോളേജിലെത്താന്‍ സാധിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ക്ലാസ് തുടങ്ങാന്‍ ശ്രമിച്ചെങ്കിലും ഗേറ്റിന് മുന്നിലെത്തിയ വിദ്യാര്‍ഥികളെ സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ലോ അക്കാദമി അധികൃതര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here