Connect with us

Gulf

റെമിറ്റന്‍സ് ടാക്‌സ് ഇസ്‌ലാമിക വിരുദ്ധം: മുഹമ്മദ് ഹയ്യാഫ് എംപി

Published

|

Last Updated

കുവൈത്ത് സിറ്റി: വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിര്‍ദ്ദേശം ഇസ്‌ലാമിക വിരുദ്ധവും രാജ്യത്തിന്റെ യശസ്സിന് കളങ്കവുമാണെന്നു കുവൈത്ത് പാര്‍ലമെന്റ് മെമ്പര്‍ മുഹമ്മദ് ഹയ്യാഫ് അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷം വിദേശികളും 180 ദീനാറില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. അവര്‍ സ്വകുടുമ്പത്തിന് നല്ല ഒരു ജീവിതം നല്‍കാന്‍ വേണ്ടി കുടുമ്പത്തെ സ്വദേശത്ത് ഉപേക്ഷിച്ച് വന്നവരാണ്, അവരെ ചൂഷണം ചെയ്യുന്നത് മനുഷ്യത്വത്തിന്ന് എതിരാണ്, മാത്രമല്ല ഇത്തരം ഒരു ടാക്‌സ് നിലവില്‍ വന്നാല്‍ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ പണം അയക്കാനുള്ള മാര്‍ഗ്ഗം അവര്‍ തേടും. അദ്ദേഹം പറഞ്ഞു.

കുവൈത്ത് ജനസംഖ്യയിലെ വിദേശി അനുപാതം കുറക്കണമെന്നത് അംഗീകരിക്കാം, അതിനു ഒന്നാമതായി വേണ്ടത് നിയമപരമായല്ലാതെ ഇവിടെ എത്തിയവരെ പുറം തള്ളുകയാണ്, അതോടൊപ്പം അവര്‍ ഇവിടെ എത്താന്‍ കാരണക്കാരായവരെ ശിക്ഷിക്കുകയുമാണ്. അല്ലാതെ നിയമപരമായി നമ്മുടെ നാട്ടില്‍ വരികയും നിയമപരമായി തന്നെ ജീവിക്കുകയും ചെയ്യുന്നവരെ ദ്രോഹിക്കലല്ല അതിനു പരിഹാരം . മാത്രമല്ല , പെട്രോളിയം മേഖലക്ക് സമാന്തരമായി വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്ന ആരോപണത്തിന്റെ സാധുത കൂടിയാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ എന്ന് വിലയിരുത്തപ്പെടും മുഹമ്മദ് ഹയ്യാഫ് വ്യക്തമാക്കി.

Latest