Connect with us

Kerala

ലോ അക്കാദമി സമരം ഒത്തുതീര്‍ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം വിദ്യാഭ്യാസ വകുപ്പും മാനേജ്‌മെന്റും ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ലോ അക്കാദമി പ്രശ്‌നം വിദ്യാര്‍ത്ഥി സമരമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാര്‍ത്ഥി സമരം ഏറ്റെടുക്കാതെ മാറിനിന്നതും ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരോടുള്ള പാര്‍ട്ടിയുടെ മൃദുസമീപനവും സിപിഐഎമ്മിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ത്തി വിട്ടിരുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ സമയോചിതമായി ഇടപെടാത്ത പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സിപിഐഎം മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരപന്തലിലേക്ക് ആദ്യ ഘട്ടത്തില്‍ തന്നെയെത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോ അക്കാദമി അനധികൃതമായി കയ്യില്‍ വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. സമരത്തിലിടപെടാത്ത സര്‍ക്കാര്‍ നിലപാടിനേയും വിഎസ് വിമര്‍ശിച്ചിരുന്നു.

Latest