റേഷന്‍ വിഹിതം പുന:സ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി: മുഖ്യമന്ത്രി

Posted on: January 23, 2017 8:01 pm | Last updated: January 24, 2017 at 12:03 pm
SHARE

തിരുവനന്തപുരം: കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി ഉയര്‍ന്ന റേഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമായ ഉറപ്പു ലഭിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

കേരളത്തിന്റെ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉറപ്പ് നല്‍കി. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി ഉയര്‍ന്ന റേഷന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമായ ഉറപ്പു ലഭിച്ചത്.

റേഷന്‍ വിഹിതം വെട്ടികുറച്ച നടപടി സംസ്ഥാനത്തിന്റെ പൊതുവിതരണ മേഖലയെ കാര്യമായി ബാധിച്ചുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ആക്ടിലെ ചില ചട്ടങ്ങളാണ് കേരളത്തിന് തടസ്സമാകുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതില്‍ വന്‍ വീഴ്ചയാണ് വരുത്തിയത്. നിയമം നടപ്പാക്കാന്‍ പലതവണ ഇളവ് വാങ്ങിയ യുഡിഎഫ് ഗവണ്‍മെന്റ് പദ്ധതി നടപ്പാക്കാന്‍ യാതൊന്നും ചെയ്തില്ല. ഈ അവസരത്തിലാണ് ഭരണമാറ്റം ഉണ്ടാകുന്നത്. വീണ്ടും സമയം അനുവദിക്കണമെന്ന അപേക്ഷ കേന്ദ്രം തള്ളുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കിയപ്പോള്‍ കേരളം ഇളവും വാങ്ങി വെറുതെ ഇരുന്നു. ഇനി സമയം അനുവദിക്കാനാകില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു.

നിയമം നടപ്പിലാക്കാന്‍ ദ്രുതഗതിയില്‍ നടപടി എടുക്കുമെന്ന് ഇന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ ഭക്ഷ്യമന്ത്രി രാംവില്വാസ് പസ്വാനെയും ഇന്ന് സന്ദര്‍ശിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ അദ്ദേഹവും ശ്രദ്ധാപൂര്‍വം കേട്ടു. അനുകൂല നടപടിയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here