Connect with us

National

ബിജെപിയുടെ താരപ്രചാരകരില്‍ അഡ്വാനിയും മനോഹര്‍ ജോഷിയും ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ഇല്ല. യുപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആദ്യ ഘട്ടത്തില്‍ കേട്ടിരുന്ന വരുണ്‍ ഗാന്ധിയും ബിജെപി പുറത്തിറക്കിയ പട്ടികയിലില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ഉള്‍പ്പെടെ 40 നേതാക്കളുടെ പട്ടികയാണ് ബിജെപി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വിനയ് കത്യാര്‍ എന്നീ നേതാക്കളുടെ പേരും പ്രചാരണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest