ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ്: പി.ജയരാജന്‍

Posted on: January 19, 2017 7:17 pm | Last updated: January 19, 2017 at 11:36 pm

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മടത്ത് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍എസ്എസാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ സമഗ്ര അന്വേഷണം അനിവാര്യമാണ്. പാര്‍ട്ടി അംഗങ്ങള്‍ ആരെങ്കിലും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നു വ്യക്തമാക്കിയതാണ്. കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടില്‍നിന്നു പോലീസ് നായ പോയത് ആര്‍എസ്എസുകാരനായ സുബീഷിന്റെ വീട്ടുമുറ്റത്താണ്. സുബീഷും അനീഷും ബുധനാഴ്ച വൈകിട്ടു മുതല്‍ വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ സന്തോഷ് മാത്രമായിരുന്നുവെന്ന് അറിയാവുന്നവര്‍ ആര്‍എസ്എസ്ബിജെപി സംഘത്തിന് മാത്രമാണ്. ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന പഴമൊഴിപോലെയാണ് സിപിഎമ്മിനെ പഴിചാരുന്നത് ജയരാജന്‍ ആരോപിച്ചു.