പശ്ചിമ ബംഗാളില്‍ ഗംഗാസാഗര്‍ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും ആറ് മരണം

Posted on: January 15, 2017 8:32 pm | Last updated: January 15, 2017 at 8:32 pm
SHARE

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗംഗ സാഗര്‍ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ആറ് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു. ഗംഗാ നദിക്കരയിലെ ഗംഗാസാഗര്‍ ദ്വീപില്‍ സ്‌നാനം ചെയ്യാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാച്ചുബരിയ ഗട്ടിലേക്ക് പോകാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയാതണ് അപകടത്തിന് ഇടയാക്കിയത്. ലക്ഷക്കണക്കിന് ആളുകള്‍ ഗംഗാസാഗര്‍ സ്‌നാനത്തിനായി എത്തിച്ചേര്‍ന്നിരുന്നു.